മൂവാറ്റുപുഴ : കോതമംഗലം രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി നടത്തിവരുന്ന ഉണര്‍വ് എന്ന മാനസിക ആത്മിക നവോന്മേഷ പരിപാടി 2025-26 ബാച്ചിന്റെ വാര്‍ഷികവും 2027 ബാച്ചിന്റെ ഉദ്ഘാടനവും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. കുര്യാക്കോസ് കൊടകല്ലില്‍ നിര്‍വഹിച്ചു.
കോതമംഗലം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി നൂറോളം അമ്മമാര്‍ പങ്കെടുത്ത യോഗത്തില്‍ മാതാപിതാക്കള്‍ കുടുംബത്തിനും ഇടവകയ്ക്കും സഭയ്ക്കും സമൂഹത്തിനും പ്രകാശമാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
2025-26 ബാച്ചില്‍ പങ്കെടുത്ത 80 ഓളം അമ്മമാർക്ക് യോഗത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
രൂപത പ്രസിഡന്റ് ജാന്‍സി മാത്യു അക്ഷയ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ഡോ. ആന്റണി പുത്തന്‍കുളം മുഖ്യപ്രഭാഷണം നടത്തി. ആനിമേറ്റര്‍ സിസ്റ്റര്‍ ആനി തെരേസ പ്രസംഗിച്ചു. അമ്മമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. രൂപതാ ഭാരവാഹികളായ ജൂഡി ഡാലു, മിനി ജോസ്, സിജി ജോമി, സെലിന് ലൂയിസ് എന്നിവര്‍ നേതൃത്വം നല്കി.